മലക്കപ്പാറയിൽ വൃദ്ധയെ പുലി കൊന്നു തിന്നു. എഴുപതുകാരിയായ എന്നാസ്സി അമ്മാൾ ആണ് കൊല്ലപ്പെട്ടത്.......
കണ്ണൂർ: ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിൽ കെ എസ് യു നേതാവിനെതിരെ കേസ്. കെ എസ് യു പ്രവർത്തകയായ യുവതിയുടെ പരാതിയിൽ കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെയാണ് കേസ്. ......
കോട്ടയം: വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. അമിത രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ......
ന്യൂഡൽഹി: നാസികിലെ ടാറ്റ കൺസൾട്ടൻസി യൂണിറ്റുമായി ബന്ധപ്പെട്ട മതപരിവർത്തന, ലൈംഗിക പീഡന കേസിൽ പ്രധാന പ്രതികളിൽ ഒരാളായ നിദാ ഖാൻ ഇപ്പോഴും ഒളിവിൽ. ഒരാഴ്ചയായി ഇവർ ഒളിവിൽ തുടരുകയാണെന്നും ഇവർക്കായി ഊർജ്ജിതമായ അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. മോദി ഔദ്യോഗിക പ്രസംഗത്തിന്റെ പരിധി ലംഘിച്ച് രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. ......

ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നൽകുവാനുള്ള കേരള ഹൈക്കോടതി കൊളീജിയം ശുപാർശയ്ക്ക് എതിരെ അധിക്ഷേപ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും കുറ്റക്കാർക്ക് എതിരെ നടപടി വേണമെന്നും ആവിശ്യപ്പെട്ട് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും സംസ്ഥാന പോലീസ് മേധാവിയ്ക്കും പരാതി നൽകിയത്. ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കുവാനുള്ള കൊളീജിയം ശുപാർശ ജുഡീഷ്യറിയുടെ ചരിത്രത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ അനീതിയും തെമ്മാടിത്തരവും ഗുണ്ടായിസവുമെന്നും മറ്റും കുറ്റകരമായ അധിക്ഷേപ പരാമർശം അനന്തു സുരേഷ് കുമാർ എന്ന ഫേസ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്ത് ജുഡീഷ്യറിയുടെ നടപടിക്രമങ്ങളിൽ തെറ്റിധാരണ പ്രചരിപ്പിക്കുവാൻ കാരണമായതായി പരാതിയിൽ പറയുന്നു. ഹണി എം വർഗ്ഗീസ് മുമ്പ് എറണാകുളം ജില്ലാ സെഷൻ കോടതിയിൽ പ്രവർത്തിക്കവെ സിനിമാ നടൻ ദിലീപ് പ്രതിയായിരുന്ന നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത വിധിയിലെ നിരീക്ഷണങ്ങൾ നിഷ്പക്ഷ നടപടിക്രമങ്ങളുടെ ഭാഗമല്ലെന്ന രീതിയിൽ കോടതി നടപടിക്രമങ്ങളെ മനഃപൂർവ്വം അധിക്ഷേപിക്കുവാനും അതിലൂടെ ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്കുവാനുമുള്ള കൊളീജിയം തീരുമാനം ശരിയല്ലെന്ന് സമൂഹത്ത് തെറ്റിധാരണ പരത്തുവാൻ നടത്തുന്ന കുറ്റകരമായ പ്രചാരണ ശ്രമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലെന്ന് അഡ്വ. ......
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനമാണ് മോദി ഉയർത്തിയത്. രാജ്യത്തെ സ്ത്രീകളുടെ പുരോഗതി തടയാൻ ചില രാഷ്ട്രീയ കക്ഷികൾ ചേർന്ന് പ്രവർത്തിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ......
കൊച്ചി : ഐഎസ്എല്ലിൽ സ്വന്തം തട്ടകത്തിൽ തകർപ്പൻ പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ ഹോം വിജയം സ്വന്തമാക്കി. ......
കൊച്ചി: കേരളം ലൗവ് ജിഹാദിന്റെ പറുദീസയായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ഓര്‍ഗനൈസിംഗ് സെക്രട്ടറി മിലിന്ദ് പരാണ്ടെ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ പാവക്കുളം ആസ്ഥാന കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മത്തിന് മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയിൽ നാളെ (ഏപ്രിൽ 18, ശനി) മുതൽ കർശനമായ മൂന്ന് സുരക്ഷാ നടപടികൾ ആരംഭിക്കുന്നു. 1447-ാമത് ഹജ്ജ് സീസണിന് മുന്നോടിയായാണ് സൗദി ആഭ്യന്തര മന്ത്രാലയം ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് നാളെ മുതൽ മക്കയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ......